സ്വന്തം ലേഖകൻ

കോട്ടയം: മുൻ രാഷ്ട്രപതി ഭാരത് രത്‌ന പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും, മുൻ വിദേശകാര്യ വകുപ്പു മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെട്ടിരുന്നുവെന്നും ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും , ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരിയും അനുശോചനക്കുറിപ്പിൽ അറിയിച്ചു.

പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും, മതേതര രാഷ്ട്രമായ ഇന്ത്യയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിപ്പ് , എല്ലാവർക്കും മാതൃകയായി പ്രവർത്തിച്ചു കൊണ്ട് രാജ്യത്തിനകത്തും പുറത്തും ഏവരുടേയും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വവുമായിരുന്നു പ്രണബ് മുഖർജി എന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2