സ്വന്തം ലേഖകൻ

കോട്ടയം: മുൻ ഗതാഗത-ദേവസ്വം മന്ത്രി കെ .ശങ്കരനാരായണ പിളളയുടെ നിര്യാണത്തിൽ എൻ.സി പി. ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജനറൽ സെക്രട്ടറി കെ.ആർ രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, നിർവ്വാഹക സമിതി അംഗങ്ങളായ റ്റി .വി . ബേബി, പി.കെ.ആനന്ദക്കുട്ടൻ, ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശേരി, ബാബു കപ്പക്കാല, നിബു ഏബ്രഹാം, ജോർജ് മരങ്ങോലി, മിൽട്ടൺ ഇടശേരി എന്നിവർ പ്രസംഗിച്ചു.

നിര്യാണത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ , ജനറൽ സെക്രട്ടറി കെ.ആർ. രാജൻ എന്നിവർ അനുശോചനം രേഖപ്പെടുത്തുകയും ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക