കൊച്ചി: താലിബാന്റെ മയക്കുമരുന്ന് വിപണി ലക്ഷ്യങ്ങളില്‍ കേരളവും. അഫ്ഗാനിസ്ഥാന്‍ , താലിബാന്‍ ഭരണത്തിലായതോടെ ഭീകരവാദികള്‍ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുമ്ബോള്‍ പ്രധാന ലക്ഷ്യമായി കേരളവും മാറിയേക്കുമെന്ന് ഐബി – എന്‍സിബി മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അഫ്ഗാന്‍ സംഘമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മീഥെയിന്‍ ഡയോക്സി മെത്താഫിറ്റാമിന്‍ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃത വസ്തുവായ അഫേഡ്ര ലോകത്ത് വന്‍ തോതില്‍ ഉല്‍പാദിപ്പിക്കുന്നതും, വിവിധ രാജ്യങ്ങളില്‍ എത്തിച്ചിരുന്നതും താലിബാനായിരുന്നു. കാബൂളും പിടിച്ചടക്കി അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കി താലിബാന്‍ ഭീകരവാദികള്‍ അവിടെ വീണ്ടും ഭരണത്തിലെത്തുമ്ബോള്‍ മയക്കുമരുന്ന് വില്‍പ്പന തന്നെയാകും താലിബാന്‍ വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കുകയെന്നാണ് കരുതുന്നത്.

ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയേക്കുമെന്ന മുന്നറിയിപ്പാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും, ഇന്‍റലിജന്‍സ് ബ്യൂറോയുമെല്ലാം നല്‍കുന്നത്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ഹാഷിഷ് എത്തിച്ചത് അഫ്ഗാന്‍ കേന്ദ്രമായ ഹഖാനി നെറ്റ് വര്‍ക്കാണെന്നും എന്‍സിബി കണ്ടെത്തിയിരുന്നു. അഫേഡ്ര എന്ന ചെടിയില്‍ നിന്നാണ് പൊടി രൂപത്തിലുള്ള മീഥെയില്‍ ഡയോക്സി മെത്താഫിറ്റമിന്‍ എന്ന മയക്കുമരുന്ന് തയ്യാറാക്കുന്നത്. പ്രത്യേകം സജ്ജമാക്കുന്ന ലാബുകളിലാണ് ഇവയുടെ നിര്‍മ്മാണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരളത്തില്‍ പിടിയിലായ പല മയക്കുമരുന്ന് സംഘങ്ങള്‍ക്കുമുള്ള അഫ്ഗാന്‍ ബന്ധം വെളിവാകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സിന്തറ്റിക് മയക്കുമരുന്നുകളുണ്ടാക്കാനായി കിച്ചണ്‍ ലാബുകള്‍ വ്യാപകമായി രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കും, എക്സൈസ് ഇന്റലിജന്‍സിനും ലഭിക്കുന്നത്.ഇത് അഫ്ഗാനില്‍ നിന്ന് താലിബാന്‍ കേന്ദ്രങ്ങളെത്തിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഇവിടത്തെ ലാബുകളില്‍ അതി മാരക മയക്കുമരുന്നാക്കാനുള്ള സാദ്ധ്യത കൂടിയാണ് നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക