കോട്ടയം: കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചതിനെ തുടർന്ന് ശ്രദ്ധയാകർഷിക്കുകയും പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ പ്രശംസിക്കുകയും ചെയ്ത രാജപ്പന്റെ അഞ്ച് ലക്ഷത്തോളം രൂപ ബന്ധുക്കള്‍ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് രാജപ്പന്‍ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ്പിക്ക് പരാതി നല്‍കി. പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പണം അക്കൗണ്ടില്‍ നിന്നെടുത്തത് രാജപ്പന് വീട് വച്ച്‌ നല്‍കാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാല്‍, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല.നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടും രാജപ്പന് വീട് വച്ച്‌ നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. തനിക്ക് ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് രാജപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്ബനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group