ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 37 പേരും. രോഗം സ്ഥിരീകരിച്ചവരിലെ 32 പേര് നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
രോഗം സ്ഥിരീകരിച്ച അഞ്ച് ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. കോവിഡ് ബാധിച്ചവരുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധയേല്‍ക്കുന്നത്. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരെല്ലാം കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2