രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 3 പൈസയില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.

ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 10 തവണയാണ്. കഴിഞ്ഞ ദിവസം
പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില 96 രൂപയും ഡീസല്‍ വില 93 രൂപയും കടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group