ഡല്‍ഹി: ആശങ്ക പരത്തി കൊണ്ട് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.ഇന്നലെ മാത്രം രോഗം ബാധിച്ചത് 37,724 പേര്‍ക്കാണ്.
ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11,92,915 ആയിരിക്കുകയാണ്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 11,92,915 ആവുകയും ആകെ മരണം 28,732 ആവുകയും ചെയ്തു.
അതേസമയം ഇത് വരെ 7,53,049 പേര്‍ രാജ്യത്ത് രോഗമുക്തരായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഐസിഎംആര്‍ രാവിലെ 9.30ന് പുറത്ത് വിട്ട കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,47,24,546 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇന്നലെ 3,43,243 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.അതേസമയം രോഗബാധിതരിലേറെയും മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ്.
ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ ഇന്നലെയാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുകയും ചെയ്തു.
എന്നാല്‍ രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.മറ്റ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ ഇന്ത്യയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ പിന്നിട് പല സമയങ്ങളിലായി ലോക്ക് ഡൗണ്‍ പിന്‍ വലിച്ചതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്.രോഗികളുടെ എണ്ണത്തിലും മരണത്തിലുമുണ്ടാകുന്ന വര്‍ദ്ധനവ് വലിയ ആശങ്കയിലേക്കാണ് ജനങ്ങളെ നയിക്കുന്നത്.എന്നാല്‍ കോവിഡിന് എതിരെ വാക്‌സിനേഷന്‍ കണ്ടെത്തിയെന്ന പല രാജ്യങ്ങളുടെയും അവകാശ വാദം ആശ്വാസം നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2