ന്യൂഡല്‍ഹി: തങ്ങളുടെ എം.എസ്​.ഐ ​ഫെലോഷിപ്​സ്​ വെര്‍ച്വല്‍ പാനലിലേക്ക്​ മഹാരാഷ്​ട്ര സ്വദേശിനിയായ 14 കാരിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട്​ നിര്‍ണായക വെളിപ്പെടുത്തലുമായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്​.ദീക്ഷ ഷിന്‍ഡെയെ ഏജന്‍സി പാനലിസ്റ്റായി തിരഞ്ഞെടുത്തത്​ അവള്‍ നല്‍കിയ “തെറ്റായ വിവരങ്ങളുടെ” അടിസ്ഥാനത്തിലാണെന്ന്​ നാസ വെളിപ്പെടുത്തി. ഏജന്‍സിയില്‍ നിന്ന് ഷിന്‍ഡെയ്ക്ക് ഒരു ഫെലോഷിപ്പും ധനസഹായവും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തമോ ഗര്‍ത്തങ്ങളും ദൈവവും എന്ന വിഷയത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി നാസ ദീക്ഷ ഷി​ന്‍ഡെയെ അവരുടെ പാനലിസ്റ്റായി തെരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ കൗമാരക്കാരിയെ അനുമോദിച്ച്‌​ കുറിപ്പുകളുടെ പ്രവാഹമായിരുന്നു​. എന്നാല്‍, ചിലര്‍ ഷിന്‍ഡെ പങ്കുവെച്ച തെളിവുകളിലും വിവരങ്ങളിലും സംശയം പ്രകടിപ്പിച്ച്‌​ രംഗത്തെത്തിയിരുന്നു. പലരും അവളുടെ അവകാശവാദം വ്യാജമാണെന്ന്​ സൂചിപ്പിക്കുകയും ചെയ്​തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

”തമോ ഗര്‍ത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച്‌​ ഞാന്‍ തിയറി സമര്‍പിച്ചിരുന്നു…, മൂന്നു ശ്രമത്തിനൊടുവില്‍ നാസ അത്​ സ്വീകരിച്ചു. അവരുടെ വെബ്​സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാന്‍ നാസ ആവശ്യപ്പെട്ടിട്ടുണ്ട്​..”.​-​ എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടുള്ള​ ഷിന്‍ഡെയുടെ അവകാശവാദം. ഗവേഷണ നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനുകളും അവലോകനം ചെയ്യാനുള്ള വിദഗ്ദ്ധ പാനലിസ്റ്റുകള്‍ക്കായി നാസയുടെ STEM എന്‍ഗേജ്മെന്‍റ് ഓഫീസ് ഒരു തേര്‍ഡ്​-പാര്‍ട്ടി സര്‍വീസ്​ മുഖേന ദിവസങ്ങള്‍ക്ക് മുമ്ബ്​​ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.

എന്നാല്‍, പശ്ചാത്തലവും യോഗ്യതകളും സംബന്ധിച്ച്‌ ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ ദീക്ഷയെ പാനലിസ്റ്റായി തെരഞ്ഞെടുത്തതെന്ന്​ ​നാസ ‘ദ പ്രിന്‍റിന്​’ നല്‍കിയ പ്രസ്​താവനയില്‍ വിശദീകരിച്ചു. സാധ്യതയുള്ള പാനലിസ്റ്റുകളുടെ പശ്ചാത്തലം പരിശോധിക്കുന്ന പ്രക്രിയ തങ്ങള്‍ നിലവില്‍ അവലോകനം ചെയ്തുവരികയാണെന്നും നാസ വ്യക്​തമാക്കി.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആയിരുന്നു ദീക്ഷ ഷി​ന്‍ഡെയുടെ നേട്ടത്തെ കുറിച്ച്‌​ ആദ്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. വൈകാതെ മറ്റ്​ മാധ്യമങ്ങളും അതേ​റ്റെടുത്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമേ നാസയ്​ക്ക്​ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയൂ എന്നതടക്കം വാര്‍ത്തയിലെ ചില പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച്‌​ ചില വായനക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക