തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ബി പി സി എൽ പ്ലാന്റ് ഉദ്ഘാടനത്തിനായി ഞായറാഴ്ച കേരളത്തിലേയ്ക്ക് എത്തും. ഇതിന് ശേഷം കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ചെന്നൈയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും പ്രധാനമന്ത്രി കേരളത്തില്‍ എത്തുക. ബിപിസിഎൽ പ്ലാൻ്റ് ഉദ്ഘാടനവും കൊച്ചിയിലെ യോഗവും കഴിഞ്ഞ ശേഷം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ബിജെപിയുടെ കോർകമ്മിറ്റി നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2