മൈസൂര്‍: ആറരയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്ന വിവാദ ഉത്തരവ് മൈസൂര്‍ സര്‍വകലാശാല പിന്‍വലിച്ചു. ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

മൈസൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കായി മൈസൂര്‍ സര്‍വകലാശാല കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. വൈകിട്ട് 6.30ന് ശേഷം വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങരുതെന്നായിരുന്നു നിര്‍ദേശം. 250 ഏക്കറിലുള്ള കുക്കരഹള്ളി തടാകത്തിന്റെ പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ആശങ്കയും ആകുലതും ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക