തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന തന്റെ മകളെ കാണാനുള്ള ആഗ്രഹം കേന്ദ്ര സർക്കാരും ബി ജെ പിയും അവഗണിക്കുന്നുവെന്ന് അമ്മ ബിന്ദു. തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയാണ് അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്നത്. മകളെ തിരികെ കൊണ്ടുവരാനുള്ള സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിക്കുന്നു.

‘ഐ.എസില്‍ ചേര്‍ന്ന ബെക്‌സിന്‍ വിന്‍സെന്റിന്റെ ഭാര്യയാണ് നിമിഷ ഫാത്തിമ. ഭര്‍ത്താവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതോടെയാണ് നിമിഷ അഫ്ഗാന്‍ സര്‍ക്കാരിന് കീഴടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മകന്‍ ആര്‍മിയില്‍ മേജര്‍ ആയിട്ടും സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്. മകളെ നാട്ടിലെത്തിച്ച്‌ നിയമനടപടി സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മകളെയും പേരക്കുട്ടിയെയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’ ബിന്ദു പറയുന്നു.

മകളെ കാണാന്‍ വേണമെങ്കില്‍ അഫ്ഗാനിസ്ഥാനിലും പോകാന്‍ തയ്യാറാണെന്നും മകളെ കാണണമെന്ന ആവശ്യവുമായി അഫ്ഗാന്‍ സര്‍ക്കാരിനും മെയില്‍ അയച്ചെന്നും ബിന്ദു വ്യക്തമാക്കി. താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സര്‍ക്കാര്‍ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു. 2016 ജൂണിലാണ് നിമിഷ ഫാത്തിമയെ കാണാതാവുന്നത്. പിന്നീട് അഫ്ഗാനിലെ ഐ.എസ്. ക്യാമ്ബിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.