ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ച തീരുമാനം മരവിപ്പിച്ചതില്‍ പരിഭവമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിച്ച്‌ കൂടുതല്‍ തീരുമാനമെടുക്കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. പിതാവായ തിരുവഞ്ചൂര്‍ രാധാകൃഷണന് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകാന്‍ തന്‍റെ പിന്തുണ ആവശ്യമില്ലെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അര്‍ജുന്‍ അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.വക്താക്കളുടെ പട്ടികയില്‍ ചില ആശയകുഴപ്പം ഉള്ളതിനാല്‍ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളില്‍ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷന്‍ അറിയിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക