സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ,റോജി അഗസ്റ്റിൻ ,ജോസുകുട്ടി ആഗസ്റ്റിൽ എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ മുമ്പ് കോടതിയിൽ നൽകിയിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം നൽകാൻ കോടതി തയാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങളും ഡ്രൈവർ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ജാമ്യം നൽകേണ്ടയെന്ന തീരുമാനത്തിൽ ബത്തേരി കോടതി എത്തിയത്. ജൂലൈ 28 നാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ 41 ദിവസമായി മനന്താവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക