തൊടുപുഴ: ഏറെക്കാലമായി ഫയലിൽ ഒതുങ്ങിയിരുന്ന മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്കായി മന്ത്രി റോഷി അഗസ്റ്റിന്‍ 61.14 കോടി രൂപയുടെ ഭരണാനുമതി നല്‍കി. സാങ്കേതിക അനുമതിയും ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

കേരളാ വാട്ടര്‍ അതോറിറ്റിയാണ് ഇതിന്റെ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കിയത്. നബാര്‍ഡ് ധന സഹായത്തോടെയാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിലെ അപാകത സംബന്ധിച്ച്‌ നാളുകളായി പരാതി നില നില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും എല്ലാ പ്രദേശങ്ങളിലും ജല വിതരണം നടത്തുന്നതിനും ബൃഹുത്തായ ഈ പദ്ധതി കൊണ്ടുവരുന്നത്.ഇതേ രീതിയില്‍ തൊടുപുഴയിലും ഇടുക്കിയിലും സമീപ നിയോജക മണ്ഡലങ്ങളിലും വിവിധ പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സത്വര പരിഗണനയിലാണ്.