തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളൊന്നും ഫോണിൽ വന്നിരുന്നില്ല.

തുടർന്ന് പോലീസ് സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട്അക്കൗണ്ട് പരിശോധിച്ചപ്പോൾ 600, 700 രൂപയായി പലതവണ പണം പിൻവലിച്ചതായി വ്യക്തമായി. ഇതിനു പിന്നാലെ പലപ്പോഴായി 6000– 7000 രൂപയും നഷ്ടമായി. രാത്രിയാണ് പണം നഷ്ടമായിരുന്നത്. ബാങ്കിൽ നിന്നും പണം പിൻവലിച്ചതായുള്ള സന്ദേശം കണ്ടപ്പോഴാണ് തട്ടിപ്പു നടന്നതായി അറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group