കൊച്ചി: മുരിങ്ങൂര്‍ പീഡനക്കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജാമ്യപേക്ഷയില്‍ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാദം കേള്‍ക്കുന്നത് 10 ദിവസത്തേക്ക് നീട്ടണമെന്ന പ്രതി ജോണ്‍സന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ നാളെ തന്നെ വാദം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം പീഡനകേസില്‍ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയല്‍ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. കേസില്‍ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഇരയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഈ മാസം 30നകം മറുപടി നല്‍കാനും കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക