തി​രു​വ​ന​ന്ത​പു​രം: ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മു​ങ്ങി​യ യുവാവിനെ പോലീസ് പി​ടി​കൂ​ടിയിരിക്കുന്നു. ഒ​ഡി​ഷ നാ​യ​ഗ​ര്‍​ഹ് ജി​ല്ല ഘ​ണ്ടൂ​ഗാ​ന്‍ ടൗ​ണി​ല്‍ ബാ​ലി​യ നാ​യ​കാ​​ണ് (26)അറസ്റ്റിൽ ആയിരിക്കുന്നത്. പ്രതിയെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെയ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. 2018 ഡി​സം​ബ​ര്‍ 23 നാ​ണ് ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ ബി​പി​ന്‍ മ​ഹാ​പ​ത്ര കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളോ​ടൊ​പ്പം മേ​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക​മു​റി​യി​ല്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി ബാ​ലി​യ നാ​യ​ക് പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് രു​ചി​ക്കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കുകയുണ്ടായത്.
ഒ​ഡി​ഷ റാ​യ്ഘ​ണ്ട് ജി​ല്ല​യി​ലെ ച​ന്ദ്ര​പൂ​ര്‍ എ​ന്ന സ്ഥ​ല​ത്തു​ള​ള ലേ​ബ​ര്‍ ക്യാ​മ്ബി​ല്‍​നി​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്‌.​ഒ കെ.​എ​സ്. പ്ര​വീ​ണ്‍, എ​സ്.​ഐ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ സ​ജാ​ദ് ഖാ​ന്‍, അ​രു​ണ്‍ നാ​യ​ര്‍, സു​ജി​ത് എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2