കായംകുളം: ചാരുമൂട് താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുൽ ഭവനത്തിൽ അഞ്ജുവാണ് (19) മരിച്ചത്. ഭർത്താവ് കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതിൽ ഉമേഷിന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഭർത്താവ് ജോലിക്ക് പോയ സമയത്താണ് അഞ്ജു ആത്മഹത്യ ചെയ്തത്. ജോലിക്കു പോയിരുന്ന ഉമേഷ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തി അഞ്ജുവിനെ വിളിച്ചിട്ടും വിളികേട്ടില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് താമരക്കുളത്തെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക