സ്വന്തം ലേഖകൻ

മൂന്നാർ: തുടർച്ചയായ മൂന്നാം വർഷവും കേരളത്തെ കാത്തിരിക്കുന്നത് വൻ പ്രളയത്തിന്റെ ഭീതിയെന്ന സൂചന നൽകി മൂന്നാർ രാജ്മലയിൽ വൻ ദുരന്തം. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എസ്റ്റേറ്റ് ലയത്തിനു മുകളിലേയ്ക്കു മണ്ണിടിഞ്ഞു വീണു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് എൺപതിലേറെ ആളുകൾ മണ്ണിനടിയിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

രാജമല പെട്ടിമുടിയിൽ ജനവാസമേഖലയായ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ മൺകൂനയിൽ നിന്ന് പുറത്തെടുത്തു. ഇവർ മരിച്ചു. രക്ഷപെടുത്തിയ നാലു പേരെ തലയിൽ ചുമന്നാണ് കരയിൽ എത്തിച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഈ പ്രദേശത്ത് എൺപതിലധികം വീടുകൾ ഉണ്ടെന്നാണ് വിവരം. രാത്രിയിലായിരുന്നു മണ്ണിടിഞ്ഞതാണെന്ന് സംശയം. ഇന്നു രാവിലെ തോട്ടം തൊഴിലാളികൾ വനംവകുപ്പിൽ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

എസ്റ്റേറ്റിന്റെ ഭാഗമായിട്ടുള്ള ലയമാണ്. 80 ലധികം പേർ താമസിക്കുന്ന സ്ഥലമാണ് ഇവിടം. തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് കൂടുതൽ. നിലവിലെ സ്ഥിതിയിൽ സ്ഥലത്തേക്ക് എത്തിപ്പെടുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ രക്ഷാപ്രവർത്തനങ്ങൾ വൈകുകയാണ്. മൂന്നാർ രാജമല പാതയിലെ പെരിയവര പാലം ഒലിച്ചു പോയതും രക്ഷ പ്രവർത്തനത്തിന് തിരിടച്ചടിയാകുന്നുണ്ട്.

അതുകൊണ്ടുതന്നെ രണ്ടു മണിക്കൂറോളം എടുത്ത് ചുറ്റിവേണം ഇവിടെയെത്താൻ. നേരിട്ട് എത്തുക സാധ്യമല്ലാത്തതിനാൽ ഇവിചേക്ക് എത്താൻ മറ്റ് വഴികൾ ആശ്രയിക്കേണ്ടി വരും. വൈദ്യുതി ബന്ധങ്ങൾ തകരാറിലായിരിക്കുകയാണ്. ടെലിഫോൺ സിഗ്‌നൽ കിട്ടാനും പ്രയാസം നേരിടുകയാണ്.

പുറത്തെത്തിച്ച മൂന്ന് പേർ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മഴ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ഇവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. ? തോട്ടം തൊഴിലാളികൾ ആയതിനാൽ രാവിലെ തന്നെ ജോലിക്ക് പോകുന്നവരാണ് ഇവിടെ കൂടുതലും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2