കല്യാൺ : കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് മുംബെയിൽ വൻ തട്ടിപ്പ്. മലയാളികളടക്കമുള്ള നിരവധിയാളുകളിൽ നിന്നുമാണ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയത്.സംഭവത്തിൽ യുവതിയടക്കം നാലുപേർക്കെതി 11 സി . ബി.ഡി. ബേലാപ്പൂർ പോലിസ് ക സെടുത്തു . സെക്ടർ പതിനൊന്നിൽ പ്ലോട്ട് 20 – ലുള്ള ഫൗണ്ടേഷൻ ടവറിലെ മുന്നൂറ്റിരണ്ടാം നമ്പർ വാടകവ്യറിയിൽ സിമാൻ ഷിപ്പിങ് സർവിസസ് എന്ന പേരിലാണ് ഇവർ തട്ടിപ്പ് നടത്തിവന്നിരുന്നത്. സ്ഥാപന നടത്തിയിരുന്ന പൂജ , സുനിൽ ചൗഹാൻ , ഈ ലേക്ക് , യുസുഫ് എന്നീ നാലുപേരെ പോലീസ് തിരഞ്ഞുവരി കയാണ് . ഇതിൽ സുനിൽ , യുസുഫ് എന്നിവരാണ് ഈ തട്ടിപ്പുസംഘത്തിൻറെ പ്രധാന സൂത്രധാരന്മാർ . തട്ടിപ്പിനിരയായ മലയാളി തൃശ്ശൂർ മുണ്ടുർ സ്വദേശിയും ഡോംബിവിലി താക്കൂർവാഡിയിൽ താസക്കാരനുമായ ജോസ് കാഞ്ഞിരപ്പമ്പിന്റെ നേതൃത്വത്തിൽ പോലീസിൽ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് കപ്പലിൽ വിവിധ തസ്തികകളിലേക്കായി ഒഴിവുകൾ ഉണ്ടന്ന് ഫെയ്സ് ബുക്കിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നു.പരസ്യം കണ്ട് നിരവധിയാളുകളാണ് ഇവരെ സമീപിച്ചത്.തുടർന്ന് ആർക്കും സംശയം തോന്നാത്ത വിധത്തിൽ വിദഗ്ദമായിട്ടാണ് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് സമിപിച്ചവരെ ചെന്നെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെലീന ഷിപ്പിങ്ങ് മാനേജ്മെന്റ് എന്ന മറ്റൊരു സ്ഥാപനത്തിൻറ പേരിൽ വിവിധ തസ്തികകളിലേക്കായി ഇന്റർവ്യൂ ചെയ്തു.തുടർന്ന് തിരഞ്ഞെടുത്തവരെ മെഡിക്കൽ പരിശോധന നടത്തി കരാറിൽ ഒപ്പുവെപ്പിച്ചു . കരാറും വിമാന ടിക്കറ്റും നൽകിയ ശേഷം ഒാരോ തസ്തികയുടെയും വ്യത്യാസമനുസരി ച്ച് ഒന്നര ലക്ഷം മുതൽ നാലുലക്ഷം രൂപ വരെ സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുകയും ചെയ്തു . പാസ്പോർട്ടും തുകയും സ്വീകരി ച്ചതിന്റെ തെളിവായി രേഖയും നൽകി . പിന്നിട് സീമാൻ ഷിപ്പിങ് സർവീസലിൻറ ഓഫിസ് ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതു ശ്രദ്ധയിൽ പെട്ടതോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഓഫീസിലെ ഒരാൾക്ക് കോവിഡ് ബാധിച്ചിരിക്കയാണെന്നും എല്ലാം ഉടൻ ശരിയാക്കുമെന്നും മറുപടി നൽകി. എന്നാൽ പിന്നീട് ഒാഫീസ് തുറന്നില്ല . ഒടുവിൽ ശനിയാഴ്ച ഓഫിസിലുള്ളവരെ മൊബൈൽ ഫോണുക വഴി ബന്ധപ്പെടാനുള്ള ശ്രങ്ങൾ പരാജയപ്പെട്ടതോടെയാണ് തട്ടിപ്പാണന്ന് മനസ്സിലായത് . തട്ടിപ്പിനിരയായ 25 ഓളം പേർ തുടർന് സി.ബി.ഡി. ബേലാപ്പൂർ പോലീസിൽ പരാതി നൽകി , ഇനിയും പരാതി നൽകാൻ തട്ടിപ്പിനിരയായവർ ബാക്കിയുണ്ടെങ്കിൽ 9967339649 എന്ന നമ്പറിൽ ബന്ധപ്പെടാം .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക