മുംബൈ: മുംബൈ മലാഡില്‍ നാലു നില കെട്ടിടം മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്ക് തകര്‍ന്നു വീണ് 9 പേര്‍ മരിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ നല്‍കുന്ന വിവരം.

9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കിഴക്കന്‍ മുംബൈയിലെ മലാഡില്‍ ന്യൂ കളക്ടര്‍ കോംപൗണ്ടിലാണ് തകര്‍ന്ന കെട്ടിടം.

അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകട നിലയിലുള്ള സമീപത്തെ മുന്നോളം കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.അതേസമയം കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ഒമ്ബത് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.