തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ ജോസഫുമായി ഏകദേശധാരണയിലെത്തി കോണ്‍ഗ്രസ്. കോട്ടയത്ത് മൂന്ന് അടക്കം 9 സീറ്റ് നല്‍കി പ്രശ്നം തീര്‍ക്കാനാണ് ധാരണ. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ ദില്ലിക്ക് തിരിച്ചു. കെപിസിസി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തിലടക്കം ദില്ലി ചര്‍ച്ച അന്തിമതീരുമാനമെടുക്കും.

എല്‍ഡിഎഫില്‍ ജോസിന് ഉറപ്പായതിനേക്കാള്‍ സീറ്റെണ്ണം കുറവായെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷിച്ച സീറ്റുകളടക്കം ജോസഫ് നേടിയെടുത്തു. ഏറ്റുമാനൂരാണ് ഇതില്‍ പ്രധാനം. ഇതടക്കം കോട്ടയത്ത് മൂന്ന് സീറ്റ് ചേര്‍ത്ത് നിലവില്‍ ആകെ 9 സീറ്റ് ജോസഫിന് ലഭിക്കും. പേരാമ്ബ്ര കൂടി ചോദിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ടു കൊടുക്കാന്‍ തയ്യാറല്ല.

ജോസിന് പത്തില്‍ കൂടുല്‍ കിട്ടുമെന്നതിനാല്‍ പത്തെങ്കിലും വേണമെന്ന ആവശ്യം കൂടി ജോസഫ് ഉയര്‍ത്തുന്നുണ്ട്. ലീഗിന് അധികമായുള്ള മൂന്ന് സീറ്റിലാണ് ഇനി തീരുമാനം വരേണ്ടത്. പേരാമ്ബ്ര ലീഗും ചോദിച്ചിട്ടുണ്ട്. 92-ലേറെ സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ദില്ലി ചര്‍ച്ചക്ക് ശേഷം ഒമ്ബതാം തീയതിയോ പത്താം തീയതിയോ പ്രഖ്യാപിക്കും. സാധ്യതാപട്ടികയില്‍ ഒന്ന് മുതല്‍ അഞ്ചു പേരുകള്‍ വരെയുണ്ട് ഓരോ സീറ്റിലും.

മണ്ഡലം മാറാനൊരുങ്ങുന്ന കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎല്‍എമാരുടെ സീറ്റില്‍ മാറ്റമുണ്ടാകാനിടയില്ല. കെ സി ജോസഫ് കാഞ്ഞിരപ്പള്ളി നോക്കുന്നു. പ്രമുഖനേതാക്കള്‍ ഇറങ്ങുന്നതിലാണ് ഇനിയും വ്യക്തത വരേണ്ടത്. മുല്ലപ്പള്ളി മത്സരിച്ച്‌ പകരം അധ്യക്ഷ ചുമതല കെ സുധാകരനെന്ന ഫോര്‍മുലയിലടക്കം ചര്‍ച്ചകളുണ്ടാകും. മത്സരിക്കാനില്ലെന്ന് പറയുമ്ബോഴും ഹൈക്കമാന്‍ഡ് നിര്‍ബന്ധം പിടിച്ചാല്‍ മുല്ലപ്പള്ളി കല്‍പ്പറ്റയിലിറങ്ങും.

വട്ടിയൂര്‍ക്കാവിലും നേമത്തും ഇനിയും വ്യക്തത വരാനുണ്ട്. പിസി വിഷ്ണുനാഥ്, കെ പി അനില്‍കുമാര്‍, ജ്യോതി വിജയകുമാര്‍ എന്നിവര്‍ വട്ടിയൂര്‍ക്കാവിലെ സാധ്യതാ ലിസ്റ്റിലുണ്ട്. നേമത്ത് എന്‍ ശക്തനും വി ആര്‍ പ്രതാപുമുണ്ടെങ്കിലും ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് അനുസരിച്ചിരിക്കും അന്തിമതീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2