വടകര: വടകര മുളിയേരി പീഡനക്കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും വടകര പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച്‌ യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ പ്രതികള്‍ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുകയെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച്‌ യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക