കൊച്ചി: കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള മുകേഷിന്റെ പുതിയ പരസ്യം പുറത്തിറങ്ങിയത്. ചാക്‌സണ്‍, സാറാസ് എന്നീ കിറ്റെക്‌സ് ഉത്പന്നങ്ങളുടെ പരസ്യത്തിലാണ് മുകേഷ് എത്തിയത് ട്വന്റി ട്വന്റിയെ തടയാന്‍ സിപിഎം പാടുപെടുന്നതിനിടെ പരസ്യമെത്തിയത് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടിലാക്കി. മുകേഷ് വേഷമിട്ട മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിലെ ഹാസ്യരംഗത്തോട് സാദൃശ്യമുള്ളതാണ് പരസ്യം.

മുകേഷിന്റെ മുഴുനീള സാന്നിധ്യമുള്ള പരസ്യം ടെലിവിഷനില്‍ എത്തിയതോടെ മുകേഷിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കമ്ബനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാര്‍ ഇനി മുകേഷിനെയും ഹരീശ്രീ അശോകനെയും കൂടി ബഹിഷ്‌ക്കരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2