ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിനുത്തരമായി. സ്വാതന്ത്ര്യദിനത്തിൽ സാമൂഹ്യമാധ്യമങ്ങളുടെ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടിയുള്ള തൻറെ അന്താരാഷ്ട്ര കരിയറിൽ നിന്ന് റിട്ടയർമെൻറ് പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആണ് ധോണി തൻറെ വിരമിക്കൽ സന്ദേശം പങ്കുവെച്ചത്. ഐപിഎല്ലിൽ തുടർന്നും കളിക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്നു ധോണി. ട്വൻറി 20 ലോകകപ്പ് വിജയം, ഏകദിന ലോകകപ്പ് വിജയം, ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം എന്നീ നേട്ടങ്ങൾ ഇന്ത്യൻ ടീമിന് സമ്മാനിച്ച മികച്ച ക്യാപ്റ്റൻ ആയിരുന്നു ധോണി. 2019 ലോകകപ്പിലെ ന്യൂസിലൻഡ് നോടുള്ള സെമിഫൈനൽ തോൽവിക്കുശേഷം ധോണി ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചിട്ടില്ല.

ധോണിയുടെ വിരമിക്കൽ സന്ദേശം താഴത്തെ ലിങ്കിൽ ലഭ്യമാണ്

https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_embed&utm_campaign=loading

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2