കൊൽക്കത്ത: ഇന്ന് മദർ തെരസ്സയുടെ 110 മത് ജന്മ വാർഷികം. അൽബേനിയയിൽ നിന്നും കൽക്കട്ടയിൽ എത്തി അഗതികൾക്കായി ജീവിച്ചു മരിച്ച വിശുദ്ധ മദർ തെരസ്സ അഗതികളുടെ അമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്.1948 ഓഗസ്‌റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിനു പാവങ്ങൾക്ക് അഭയവും ആശ്രയവുമേകുന്നു.

1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിൽ   അൽബേനിയൻ ദമ്പതികളുടെ മകളായിട്ടാണ് മദർ  ജനിച്ചത്.പിന്നിട് ആഗ്നസ് ബൊജസ്ക്യു ലൊറേറ്റ എന്ന പേരിൽ കന്യാസ്ത്രീയായി 19ാം വയസ്സിൽ കൊൽക്കത്തയിലെത്തി കനിവിന്റെ ആൾരൂപമായ മദർ തെരേസയായി, ഇന്ത്യയുടെ വിശുദ്ധയായി മാറുകയായിരുന്നു. 

നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് അനാഥരിലും അഗതികളിലും ദൈവത്തെ കണ്ട് അവർക്കായി  ജീവിച്ച മദർ തെരേസ 1951ൽ ഇന്ത്യൻ പൗരത്വമെടുത്തു. 

1997 സെപ്റ്റംബർ 5ന് അന്തരിച്ച അവർ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2