മലപ്പുറം: മകനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ കൊലവിളിക്ക് മറുപടി നല്‍കി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്ബാട് ഫെയ്‌സ്ബുക്കിലെഴുതിയ ഒരു മറുപടി പോസ്റ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലീഗ്-സിപിഎം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുഹ്‌റയുടെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന് എതിരെയാണ് കൊലവിളി ഉയര്‍ന്നത്.

https://m.facebook.com/story.php?story_fbid=3985334321512799&id=194093993970203

‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ’ എന്നാണ് ഒരാള്‍ കുറിച്ചത്.ഇതിനുള്ള മറുപടി പോസ്റ്റിലായിരുന്നു സുഹ്‌റയുടെ വെല്ലുവിളി. ‘അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?. നിയാസിനെ മൂക്കില്‍ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും’-സുഹ്‌റ പോസ്റ്റില്‍ പറഞ്ഞു. ഈ പോസ്റ്റിന് താഴെ അടിക്ക് തിരിച്ചടിയുണ്ടാകുമെന്ന തരത്തില്‍ നിരവധി കമന്റുകളാണ് ലീഗ് പ്രവര്‍ത്തകര്‍ ഇടുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2