അങ്കമാലി: പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. അമ്മ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. 29 വയസ്സുകാരിയായ അഞ്ജു കുട്ടികളെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

തീയും പുകയും കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒന്നര മാസം മുന്‍പ് അഞ്ജുവിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന്റെ മാനസ്സിക വിഷമത്താലാകാം ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക