മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ല്‍ ച​പ്പാ​ത്ത് ക​ണ്ട​ത്തി​ല്‍ ഷെ​മീ​റി​ന്റെ മ​ക​ള്‍ ഷം​ന​യെ (12) ക​ഴു​ത്ത്​ ഞെ​രി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വ് ലൈ​ജീ​ന​യെ (34) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഇ​ക്ക​ഴി​ഞ്ഞ 27ന് ​പു​ല​ര്‍​ച്ച 3.30 ഓ​ടെ ലൈ​ജീ​ന​യും ഷം​ന​യും ത​നി​ച്ചു​താ​മ​സി​ക്കു​ന്ന ച​പ്പാ​ത്തി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഷം​ന​യെ മ​രി​ച്ച​നി​ല​യി​ലും ലൈ​ജീ​ന​യെ മു​റ്റ​ത്തെ കി​ണ​റ്റി​നു​ള്ളി​ല്‍ പി.​വി.​സി പൈ​പ്പി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന നി​ല​യി​ലു​മാ​ണ്​ അ​യ​ല്‍​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ക​ണ്ട​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി ക​ര​ക്ക്​ ക​യ​റ്റി​യ ലൈ​ജീ​ന​ക്ക്​ മാ​ന​സി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ കൊ​ല​പാ​ത​കം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​നോ​രോ​ഗ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ എ. ​ഷൈ​ന്‍ കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ട​ക്ക​യം പൊ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലൈ​ജീ​ന​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ്​ ചെ​യ്ത്​ മു​ണ്ട​ക്ക​യം ഫ​സ്​​റ്റ്​ ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്മെന്‍റ് സെന്‍റ​റി​ലേ​ക്ക്​ മാ​റ്റി. രോ​ഗം ഭേ​ദ​മാ​യ​ശേ​ഷം കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഷം​ന​യു​ടെ പി​താ​വ് വി​ദേ​ശ​ത്താ​യി​രു​ന്ന ഷെ​മീ​ര്‍ 28ന് ​നാ​ട്ടി​ലെ​ത്തി മ​ക​ളു​ടെ ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.