തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്.നീതുവിൻറെ മകളെ വൈദ്യുത അപകടത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്.

നീതുവിന്റെ കുട്ടി വീട്ടിന് മുന്നില്‍ കളിക്കുകയായിരുന്നു. ഇതിനിടെ എര്‍ത്ത് കമ്ബിയില്‍ നിന്നും കുട്ടിക്ക് ഷോക്കേറ്റു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെന്നക്കും നീതുവിനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അതിനിടെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക