ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്​സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ​ ഉല്‍പ്പന്നത്തിന്‍റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്​സ്​​ചേഞ്ച്​ സൈറ്റായ ഒ.എല്‍.എക്​സ്​ സെക്കന്‍റ്​ ഹാന്‍റ്​ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ കൊടുക്കല്‍ വാങ്ങലുകളുടെ ഇടനിലക്കാരനാണ്​. 2019 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെ ഒ.എല്‍.എക്​സില്‍ ഉപഭോക്​താക്കള്‍ വാങ്ങാന്‍ അന്വേഷിച്ചതും വില്‍പ്പനക്ക്​ വെച്ച സാധനങ്ങളുടെയും വിവരങ്ങളാണ് കമ്ബനി ​ പുറത്ത്​ വിട്ടത്​.

കോവിഡ്​ കാലത്ത്​ ഒ.എല്‍.എക്​സില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്‌തത്‌ സൈക്കിള്‍ ആണെന്നാണ്​ കമ്ബനി അവകാശപ്പെടുന്നത്​. വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതും ജിംനേഷ്യo അടച്ചതും ടര്‍ഫ്​ അടക്കമുള്ള കളിക്കളങ്ങള്‍ക്ക്​ പ്രവര്‍ത്തിക്കാന്‍ നിയന്ത്രണം വന്നതുമാണ്​ സൈക്കിളിന്​ കൂടുതല്‍ അന്വേഷകര്‍ വന്നതിന്​ കാരണമായി ഒ.എല്‍.എക്​സ്​ വിലയിരുത്തുന്നത്​. വ്യായാമത്തിനൊപ്പം ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ സൈക്ലിംഗിലേക്ക് പലരും തിരിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെ സമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 100 ശതമാനം വര്‍ധനവാണ്​ സൈക്കിളിന്​ മാത്രമായി ഒ.എല്‍.എക്​സില്‍ വന്നതെന്ന്​ കമ്ബനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹിയും പരിസരപ്രദേശങ്ങളില്‍ നിന്നുമാണ്​ സൈക്കിള്‍ അന്വേഷിച്ച്‌​ ഏറ്റവും കൂടുതല്‍ പേര്‍ ഒ.എല്‍.എക്​സില്‍ കയറിയത്​. ​ രണ്ടാമത് മുംബൈ ആണ്​. കൊല്‍ക്കത്ത,ഹൈദരാബാദ്​, ബംഗളുരു എന്നിവയാണ്​ ഇക്കാര്യത്തില്‍ പിന്നിലുള്ളത് .