ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കൊതുകിന്റെ പങ്കിനെ പറ്റി അന്വെഷിച്ച് കന്‍സാസ് സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍.എന്നാല്‍ ഭയക്കേണ്ടതില്ല കൊതുക് വഴി കോവിഡ് വ്യാപിക്കുകയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.തങ്ങള്‍ നടത്തിയ പഠനങ്ങളില്‍ അത്തരമൊരു സാധ്യത കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കൊതുകുകളെ സാര്‍സ്-കോവ്-2 ബാധിക്കില്ലെന്ന് ലാബ് പരീക്ഷണങ്ങളിലാണ് തെളിയിക്കപ്പെട്ടത്. ഇതിനെ കുറിച്ചുള്ള പഠനം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊതുകുകളിലേക്ക് വൈറസ് കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്. ഈഡിസ് ഈജിപ്തി, അല്‍ബോപിക്ടസ്, ക്യുലക്സ് എന്നീ മൂന്ന് ഇനത്തില്‍പ്പെട്ട കൊതുകുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പരീക്ഷണങ്ങള്‍ ചെയ്തെങ്കിലും രോഗം പരത്തുന്ന രീതിയില്‍ ഒന്നും പ്രകടമായില്ലെന്ന് കന്‍സാസ് സര്‍വകലാശാല ഡയറക്ടര്‍ സ്റ്റീഫന്‍ ഹിഗ്ഗ്സ് പറഞ്ഞു. തീവ്രമായ അവസ്ഥയില്‍ പോലും കൊതുകുകള്‍ക്ക് കൊവിഡ് ബാധിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു. കുത്തിവെയ്ക്കുമ്പോള്‍ വൈറസ് വളരുന്നില്ലെങ്കില്‍ രക്തത്തില്‍ ധാരാളം വൈറസുള്ള കൊതുകില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഏല്‍ക്കില്ലെന്ന് ഉറപ്പാക്കാമെന്നും സ്റ്റീഫന്‍ ഹിഗ്ഗ്സ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2