കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരന്‍ പരാമര്‍ശിച്ച ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. അച്ഛന്‍റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. അച്ഛനെതിരായ സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്ബ് ജോബി പറഞ്ഞത്. ക്യാമ്ബസില്‍ വച്ച്‌ ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴുഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്‍റെ വിവാദ പരാമര്‍ശം.

എന്നാല്‍ മൈക്ക് കൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നായിരുന്നു അന്ന് ജോബി പറഞ്ഞത്. പില്‍ക്കാലത്തും പിണറായിയുമായി അച്ഛന് സൌഹൃദമുണ്ടായിരുന്നു. അച്ഛന്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓര്‍ത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നുമായിരുന്നു ജോബി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group