കോട്ടയം: പാലായില്‍ പണം ഒഴുക്കി വോട്ട് പിടിക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. ജോസ് കെ മാണിക്ക് വേണ്ടി പാലായുടെ വികസനം തടഞ്ഞുവച്ചു. പാലാക്കാര്‍ക്ക് ജോസിനോട് വിരോധമാണ്. വോട്ട‍മാര്‍ തനിക്കൊപ്പമുണ്ടെന്നും ജയം ഉറപ്പാണെന്നും മാണി സി കാപ്പന്‍ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ജോസിന് പാലാ സീറ്റ് നല്‍കാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തന്നെ അറിയിച്ചത്. അപ്പോള്‍ മുന്നണി വിടാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നതാണ്. തീരുമാനം നീട്ടികൊണ്ട് പോയത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററാണെന്നും കാപ്പന്‍ പറഞ്ഞു.താന്‍ ഇനി എല്‍ഡിഎഫിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയ മാണി സി കാപ്പന്‍, എന്‍സിപി യുഡിഎഫിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും അത് നടക്കാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2