കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ കോവിഡ്-19 വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനെടുത്തത്.

കോവിഡ് വാക്സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ടം വാക്‌സിനേഷനില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് കുത്തിവെയ്പ്പ് നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ കോവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് കുത്തിവെയ്പ് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2