കൊച്ചി: ദ്യശ്യത്തിലൂടെ പ്രശസ്തനായ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു വധു മമ്മൂട്ടിയുടെ ബന്ധു.ദ്യശ്യത്തിലെ വരുണ്‍ എന്ന വില്ലന്‍ കഥാപാത്രമവതരിപ്പിച്ചു കൊണ്ടാണ് റോഷന്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ എത്തുന്നത്.എന്നാല്‍ പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമ മേഖലയിലേ്ക്ക് കടന്ന് വരുന്നത്.ഓഗസ്റ്റ് അഞ്ചിനാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.ഫര്‍സാന എന്നാണ് വധുവിന്റെ പേര് എല്‍ എല്‍ ബി ബിരുദ ധാരിയാണ് ഫര്‍സാന.
മമ്മൂക്കയുടെ അങ്കിളിന്റെ കൊച്ചുമകളാണ് ഫര്‍സാന. റോഷന്റെ സഹോദരിയുടെ സുഹൃത്തായ ഫര്‍സാനയെ ഒന്നു രണ്ടു വട്ടം കണ്ടിട്ടുള്ള റോഷനും ഫര്‍സാനയും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും ചേര്‍ന്ന് തീരുമാനിച്ചതാണ്. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് പ്രണയിച്ചു തുടങ്ങിയതെന്നും റോഷന്‍ വ്യക്തമാക്കി.് ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്സ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തുടര്‍ന്നാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചു. വിജയ് നായകനായ ഭൈരവയിലും താരം അഭിനയിച്ചു.പായല്‍ രാജ്പുതിനൊപ്പം അഭിനയിക്കുന്ന 5 W’s എന്ന തെലുങ്ക് ചിത്രമാണ് റോഷന്റെ അടുത്ത ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2