കാർവി ഇൻസൈറ്റുമായി സംയോജിച്ച് ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവ്വേയിൽ നരേന്ദ്രമോഡിയുടെ ജനസമ്മിതിക്ക് കോട്ടം തട്ടിയിട്ടില്ല എന്നാണ് കണ്ടെത്തൽ. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് സർവേ നടന്നത്. ഇന്ത്യ ടുഡേ പുറത്തുവിട്ട സർവ്വേ പ്രകാരം പങ്കെടുത്ത 78 ശതമാനം ആളുകളും മോദി ഭരണത്തിൽ സംതൃപ്തരാണ്. അഞ്ചു ശതമാനം ആളുകളാണ് ഭരണം മോശം എന്ന് അഭിപ്രായപ്പെട്ടത്. കൊറോണ വ്യാപനത്തിന് പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ വന്ന ഇടിവും, ഇന്ത്യ ചൈന അതിർത്തി തർക്കങ്ങൾ കൈകാര്യം ചെയ്ത രീതിയും മോഡിയുടെ ഭരണത്തിൻറെ സ്വീകാര്യത കുറച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ.

2020 ജൂലൈ 15നും 20നും ഇടയിൽ ആണ് സർവേ നടത്തിയത്. പരമ്പരാഗതമായി ആളുകളെ നേരിൽ കണ്ടു പ്രത്യേകം തയ്യാറാക്കിയ
ചോദ്യാവലിയിലൂടെയാണ് മറുപടി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തിൽ ടെലിഫോണിലൂടെ ആണ് മറുപടികൾ രേഖപ്പെടുത്തിയത്. രാജ്യമെമ്പാടുമുള്ള പന്തീരായിരത്തിലധികം ആളുകളിൽ നിന്നാണ് മൂഡ് ഓഫ് ദി നേഷൻ സർവേക്ക് വേണ്ടി വിവരങ്ങൾ സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2