ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ പ്രകാരം ഒരു വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രമേശ് പൊക്രിയാല്‍ നിഷാന്‍കിനു പുകരം സ്ഥാനമേറ്റ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉന്നത വിദ്യാഭ്യാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകള്‍ നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്രേഡ് 1 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ വിനോദാധിഷ്ഠിത മൊഡ്യൂളായ വിദ്യാ പ്രവേശിനും ഇന്ന് തുടക്കം കുറിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2020ലാണ് രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്ന വിദ്യാഭ്യാസ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റുന്നതിനായി സ്കൂളിലെയും ഉന്നത വിദ്യാഭ്യാസ സമ്ബ്രദായങ്ങളിലെയും പരിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക