കട്ടപ്പന: ലോക്ക് ഡൗണിൽ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ കയ്യിൽകിട്ടിയതോടെ കുട്ടികൾ അപകടകരമായ രീതിയിലേയ്ക്കു മാറുകയാണ്. കുട്ടികളുടെ മാനസിക നിലയെത്തന്നെ ഇത് ബാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇടുക്കിയിൽ നിന്നും പുറത്തു വന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.

മൊബൈൽ ഗെയിം കളിക്കുന്നതിന് 1500 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ കുട്ടി ആത്മഹത്യ ചെയ്ത സംഭവമാണ് കട്ടപ്പനയിൽ നിന്നും കേൾക്കുന്നത്. കട്ടപ്പന ട്രൈബൽ ഹയർസെക്കന്ററി സ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയും സുവർണ ഗിരി കല്യാണത്തണ്ട് കറുകപ്പറമ്ബിൽ ബാബു (രവീന്ദ്രൻ)-ശ്രീജ ദമ്ബതികളുടെ മകനുമായ ഗർഷോം(14) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏറെനേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനും അമിത തുക ചിലവാക്കി റീചാർജ് ചെയ്തതിനും പിതാവ് ഗർഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടി. ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച കുട്ടി ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നടക്കുമ്‌ബോൾ അനിയത്തി ജിസിയയും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. ജോലിക്കുപോയിരുന്ന അമ്മ ഇടയ്ക്ക് വിളിച്ചിട്ടും ഗർഷോമിനെ കിട്ടാത്തതിനെ തുടർന്ന് അയൽവാസിയായ പാസ്റ്ററെ വിളിച്ച് കാര്യംപറഞ്ഞിരുന്നു. തുടർന്ന് ഇവർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക