തൊടുപുഴ: എ.കെ ആന്റണി വട്ടുകേസാണെന്നും സ്വന്തം പാര്‍ട്ടിയെ നോക്കാന്‍ കെല്‍പില്ലാത്ത ഒരാള്‍ ഇവിടെ കുരച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും മന്ത്രി എം.എം മണി. നെടുങ്കണ്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തോണി ഡല്‍ഹിയിലായിരുന്നതിനാലാണ് ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചൊന്നും അറിയാതിരുന്നത്. ഏഴു സംസ്ഥാന ഗവണ്‍മെന്റുകളെ രക്ഷിക്കാന്‍ കഴിയാതെ വെറുതെ വാചകമടിക്കുന്നതിലും നല്ലത് വേറെ പണി നോക്കുന്നതാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ കൊവിഡും പട്ടിണിയും മൂലം നമ്മളെല്ലാം ചത്തൊടുങ്ങിയേനെ. കോണ്‍ഗ്രസിലെ കൊള്ളാവുന്ന നേതാക്കന്‍മാരില്‍ ഒരാളാണ് ആന്റണി. എന്നാല്‍ വിവരക്കേട് പറഞ്ഞാല്‍ നമ്മുടെ ഭാഷയില്‍ മറുപടി പറഞ്ഞുപോകുമെന്നും എല്‍.ഡി.എഫ് വീണ്ടും വന്നാല്‍ സര്‍വനാശമുണ്ടാവുക കോണ്‍ഗ്രസിനാണെന്നും മണി പറഞ്ഞു.

ഇടതുപക്ഷത്തോടുള്ള എന്‍.എസ്.എസിന്റെ സമീപനത്തെയും മണി വിമര്‍ശിച്ചു. കേരളത്തിലെ നായന്‍മാരുടെ മൊത്തം വിതരണാവകാശം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കില്ലെന്നും ചുരുക്കംപേര്‍ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയുള്ളൂവെന്നും മണി പറഞ്ഞു.

അതേ സമയം പരാമര്‍ശം പിന്‍വലിച്ച്‌ മന്ത്രി മണി മാപ്പുപറയണമെന്ന് ഉടുമ്ബന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഇ.എം ആഗസ്തി ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2