ഐസാള്‍: പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ പെടാപാട് പെടുമ്ബോള്‍ മിസോറാം കായികമന്ത്രി റോബര്‍ട്ട് റൊമാവിയ റോയിട്ടെ തന്റെ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നവരായിരിക്കണം എന്നത് മാത്രമാണ് ഏക നിബന്ധന.

ഐസാള്‍ ഈസ്റ്റ് രണ്ടില്‍ നിന്നുള്ള ജനപ്രതിനിധിയാണ് റോബര്‍ട്ട് റൊമാവിയ. താരതമ്യേന കുറവ് അംഗങ്ങളുള്ള മിസോ വിഭാഗത്തില്‍ അംഗസംഖ്യ കൂട്ടാനുള്ള മാര്‍ഗമായി പലരും മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നുണ്ടെങ്കിലും നെറ്റിചുളിക്കുന്നവരും കുറവല്ല. കഴിഞ്ഞ ഫാദേഴ്സ് ഡേയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിജയിക്കുന്ന വ്യക്തിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. പക്ഷെ, ഈ സമ്മാനങ്ങളും രൂപയും ഒന്നും സര്‍ക്കാര്‍ ചെലവിലല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ നിര്‍മ്മാണ കമ്ബനിയാണ് ഇതിന്റെ സാമ്ബത്തിക ബാദ്ധ്യത മുഴുവന്‍ വഹിക്കുന്നത്. മിസോറാമില്‍ ജനസംഖ്യ നിരക്ക് വളരെ കുറവാണെന്നും അതിനാല്‍ തന്നെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മിസോറാമിന്റെ വളര്‍ച്ചാ നിരക്ക് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക