കല്‍പറ്റ: വെള്ളമുണ്ട തരുവണയില്‍ നിന്നും ഈ മാസം പത്താം തീയതി മുതല്‍ കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. കണിയാങ്കണ്ടി സ്വദേശിനായായ 25 കാരിയെ രണ്ടുമക്കളെയുമാണ് തൃപ്പയാറില്‍ നിന്നും വെള്ളമുണ്ട പോലിസ് കസ്റ്റഡിയിലെടുത്തത്. വെള്ളമുണ്ട സിഐ ഷജു ജോസഫിന്റെ നിര്‍ദേശ പ്രകാരം എസ് ഐ അജീഷ് വി വി, അബ്ദുല്‍ അസീസ്, അജ്മല്‍, സുനിത എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെയും മക്കളെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ആറും നാലും പ്രായമുള്ള കുട്ടികളോടൊപ്പമാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്.ഭര്‍ത്താവ് വിദേശത്താണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക