തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അന്വേഷണത്തിനൊടുവിലാണ് അയല്‍വാസിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഇവരെ തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത്.

ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തുടര്‍ന്ന് നാടുവിട്ട ഇവര്‍ ലോഡ്ജുകളില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിന്‍റെ നേതൃത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും തൃശ്ശൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോട്ടയത്ത് മറ്റൊരു സംഭവത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയതിന് അമ്ബരപ്പിക്കുന്ന വിശദീകരണമാണ് യുവതിയായ വീട്ടമ്മ നല്‍കിയത്. പാലാ പൂവക്കുളത്തുനിന്ന് മണ്ണാര്‍ക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. മദ്യപാനത്തിനൊപ്പം ഭര്‍ത്താവിന്‍റെ പാന്‍പരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താന്‍ കാമുകനൊപ്പം പോയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വര്‍ഷം മുമ്ബ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂന്‍കൂട്ടി പദ്ധതിയിട്ടപ്രകാരമാണ് കടന്നുകളഞ്ഞത്. പുലര്‍ച്ചെ നാലുമണി വരെ ഭര്‍ത്താവിനൊപ്പം കിടന്ന് ഉറങ്ങിയ ഇവര്‍, ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തില്‍ കയറി ഷൊര്‍ണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോണ്‍ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭര്‍ത്താവ്, വീട്ടമ്മയില്‍നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭര്‍ത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.

ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമായി നടന്നു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ ഷൊര്‍ണൂരിലും പട്ടാമ്ബിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയില്‍ വിളിച്ച്‌ നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇവര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്.