മിസോറാം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത് .

https://twitter.com/ZoramthangaCM/status/1404040324251488258?s=19

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണവിവരം ട്വീറ്റിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന് 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉള്‍പ്പെട്ട ചനയുടെ വലിയകുടുംബം ലോകശ്രദ്ധ തന്നെ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക