കോഴിക്കോട് നഗരത്തെ വിറപ്പിച്ച പ്രായപൂര്‍ത്തിയാവത്ത കുട്ടി മോഷ്ടാക്കള്‍ പിടിയില്‍. ഒന്നര വര്‍ഷത്തോളമായി തുടരുന്ന മോഷണ പരമ്ബരയ്ക്കാണ് പിടി വീണത്. കുട്ടികള്‍ അടക്കമുള്ള നാല് മോഷ്ടക്കളാണ് പിടിയിലായത്. പിടിയിലായവരില്‍ പതിനെട്ടും പത്തൊമ്ബതും വയസ്സുള്ള രണ്ട് പേരും പതിനെട്ട് വയസ്സ് തികയാത്ത മറ്റ് രണ്ട് പേരുമാണുള്ളത്. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു(18), മക്കട ബദിരൂര്‍ ചെമ്ബോളി പറമ്ബില്‍ ധ്രുവന്‍(19) എന്നിവരാണ് പിടിയിലായ പ്രായപൂര്‍ത്തിയായവര്‍.

മറ്റ് രണ്ട് പേരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായി രക്ഷിതാക്കള്‍ ഉറങ്ങുമ്ബോള്‍ വീട്ടിന് പുറത്തിറങ്ങിയാണ് നാല് പേരും മോഷണം നടത്തിയിരുന്നത്. സംഭവത്തിന് ശേഷം രക്ഷിതാക്കള്‍ ഉണരുന്നതിന് മുമ്ബുതന്നെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യും. രക്ഷിതാക്കള്‍ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളില്‍ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് എണ്‍പതില്‍ അധികം മോഷണ കേസുകള്‍ തെളിഞ്ഞു. അര്‍ധ രാത്രിയില്‍ ബൈക്കില്‍ ട്രിപ്പിളായോ അല്ലെങ്കില്‍ നാലു പേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച്‌ പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പിന്നീട് രക്ഷിതാക്കള്‍ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നതായി പോലീസ് പറയുന്നു.

മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്ബര്‍ പ്ലേറ്റുകളും മാറ്റുകയും വര്‍ക്ക്ഷോപ്പുകളുടെ സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുമാണ് ഇവര്‍ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. ഷോപ്പുകളുടെ പൂട്ടുകള്‍ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശമുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഉപയോഗം കഴിഞ്ഞ് ആയുധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും.