തിരുവനന്തപുരം: ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് സഭയിലുണ്ടായിരുന്ന മന്ത്രി. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ രക്തസമ്മര്‍ദ്ദം കൂടിയതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക