തൃശൂര്‍: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകന്‍ നരഞ്ജന്‍ കൃഷ്ണയും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലെ ഇരുവര്‍ക്കും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.
ഇന്നലെ വൈകീട്ടോടെയായിരുന്നു രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു മന്ത്രി കൊവിഡ് ബാധിതനായത്. പിന്നീട് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. കൊവിഡ് മാറി മാസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2