ആലപ്പുഴ: സേവ് കുട്ടനാട് എന്ന സം​ഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണന്നും സംഘടനയ്ക്ക് പിന്നില്‍ ​ഗൂഢാലോചനയും രാഷ്ട്രീയ താത്‌പര്യവുമെന്നും മന്ത്രി സജി ചെറിയാന്‍.1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.

കുട്ടനാട് വെള്ളം കയറി നശിക്കാന്‍ പോകുന്നു. എല്ലാവരും ഇപ്പോള്‍ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ​​ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറും. അത് സ്വാഭാവികമാണ്. ഭയപ്പെടേണ്ട ഒരു സാ​ഹചര്യവും കുട്ടനാട്ടില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി സേവ് കുട്ടനാട് ഫോറം രംഗത്തെത്തി.ഞങ്ങള്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുകയാണ്. മന്ത്രിയുടെ പ്രതികരണം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കണമെന്ന്‌ സേവ് കുട്ടനാട് ഫോറത്തിന്റെ അം​ഗം ബെന്നറ്റ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ആവശ്യമില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയും ഞങ്ങള്‍ക്കില്ല. കുട്ടനാടിന് വേണ്ടി വിവിധ പാക്കേജുകളും പദ്ധതികളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. അതെല്ലാം പേപ്പറില്‍ മാത്രം ഒതുങ്ങി പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുട്ടനാടിന്റെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം- ബെന്നറ്റ് പറഞ്ഞു.