മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ രോഗമുള്ളതായി കണ്ടെത്തുകയായിരുന്നു. രോഗബാധിതനായതിനെത്തുടര്‍ന്ന് മന്ത്രിടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലെടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രോഗവിവരം അറിയിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :
ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്.അല്‍പ്പസമയം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി.കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.