അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ജനവഞ്ചന തുറന്നു കാണിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി ഇ പി ജയരാജന്‍. പ്രതിപക്ഷം വീണുകിടക്കുകയാണ്. ഉന്നയിച്ച എല്ലാകാര്യത്തിലും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷം സ്പീക്കറെ നിലവാരം വിട്ട് തെറി പറഞ്ഞു. ഒപ്പം നിന്നവരെല്ലാം യുഡിഎഫിനെ കൈവിടുകയാണ്. യുഡിഎഫ് കണ്‍വീനര്‍ ചെരിപ്പുമായി ജോസ് കെ മാണിയുടെ പിന്നാലെ പോയി. എന്നിട്ടും കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുരാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ആരുമായുമില്ല. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2